Loading ...

Home International

ടിബറ്റില്‍ വനമേഖല കത്തിയെരിയുന്നു; തീ അണയ്‌ക്കാനുള്ള ശ്രമത്തില്‍ ചൈനീസ് സൈനികര്‍

ബീജിംഗ്: ടിബറ്റന്‍ വനമേഖലയില്‍ വന്‍തീപിടുത്തം. നിബിഢ വനത്തെ ബാധിച്ചിരിക്കുന്ന കാട്ടുതീ അണയ്‌ക്കാന്‍ ചൈനീസ് സൈനികരാണ് രംഗത്തുള്ളത്. 500 സൈനികരെ നിയോഗിച്ചെന്നാണ് ബിജീംഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിബറ്റിലെ സ്വയംഭരണമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന നിന്‍ഗ്ചി പ്രദേശത്താണ് കാട്ടുതീ വ്യാപിച്ചിട്ടുള്ളത്. പ്രദേശത്തുനിന്നും 50 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാര്‍ച്ചിട്ടുണ്ട്. 2500 മീറ്ററോളം ഉയരത്തില്‍ ഉള്ള മലനിരകളിലാണ് തീ പടന്നിരിക്കുന്നത്. സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമായതിനാലും അത്യാധുനിക അഗ്നിശമന സംവിധാനങ്ങളൊന്നും ഇല്ലെന്നതും അഗ്നി വ്യാപിക്കാന്‍ കാരണമായി. അതേസമയം വനപ്രദേശമല്ലാതെ തീപടരുന്ന തരത്തില്‍ മറ്റ് യാതൊരു എണ്ണ, വാതക കേന്ദ്രങ്ങളില്ലെന്നതും ആശ്വാസമാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ അഗ്നിബാധയുണ്ടായതില്‍ പ്രദേശവാസികള്‍ ദുരൂഹത ആരോപി ക്കുന്നുണ്ട്. ടിബറ്റന്‍ സ്വയംഭരണപ്രദേശങ്ങളിലെ പൗരന്മാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ ഭൂമി എഴുതി വാങ്ങുന്ന ചൈനീസ് നടപടി പുരോഗമിക്കുന്നതിനിടെയാണ് വനത്തില്‍ തീ പടര്‍ന്നിരിക്കുന്നത്.

Related News