Loading ...

Home International

കോവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും; കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേര്‍ന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. പല രാജ്യങ്ങളും കൊവാക്സീന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ്. നവംബര്‍ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം. കൊവാക്സീന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു .

Related News