Loading ...

Home International

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് തായെ വൂ അന്തരിച്ചു

 à´¸àµ‹à´³àµâ€: 1988 മുതല്‍ 1993 വരെ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായിരുന്ന റോഹ് തായെ വൂ (88) അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1979ല്‍ സൈനിക അട്ടിമറി നടത്തി ഭരണം പിടിച്ച ചുന്‍ ഡു ഹ്വാന് സുഹൃത്തായ തായെ വൂ ശക്തമായ പിന്തുണ നല്‍കിയിരുന്നു. സൈന്യത്തിന്റെ ഒരു ഡിവിഷനെ നയിച്ച തായെ വൂ തലസ്ഥാനം പിടിച്ചടക്കുന്നതില്‍ സഹായിച്ചിരുന്നു.

1987ല്‍ ഉയര്‍ന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ചുന്‍ ഡു ഹ്വയും തയെ വൂവും നിര്‍ബന്ധിതരായി. 1987 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുത്ത് തായെ വൂ പ്രസിഡന്റായി. അഞ്ചു വര്‍ഷത്തിനുശേഷം ഭരണത്തില്‍ നിന്ന് പുറത്തായ തായെ വൂവിനെ, സൈനിക അട്ടിമറി, അഴിമതി കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചു. രണ്ടു വര്‍ഷത്തെ തടവുശിക്ഷക്ക് ശേഷം മാപ്പു നല്‍കി വിട്ടയച്ച തായെ വൂ, പൊതുസമൂഹത്തില്‍ നിന്നകന്നാണ് ശിഷ്ടകാലം ജീവിച്ചത്.


Related News