Loading ...

Home International

താലിബാന്‍-ചൈന ബന്ധം ശക്തമാകുന്നു; ദോഹയില്‍ കൂടിക്കാഴ്ച നടത്തി ബരാദറും വാങും

ദോഹ: താലിബാന്‍ ഭരണകൂടവുമായി ചൈനയുടെ ബന്ധം കൂടുതല്‍ ശക്തമാ കുന്നു. സാമ്ബത്തിക വാണിജ്യമേഖലയില്‍ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാന്‍ വേണ്ട എല്ലാ സഹായവാഗ്ദ്ദാനങ്ങളും ചൈന മുന്നോട്ടു വെച്ചതായാണ് സൂചന. താലിബാന്റെ മുതിര്‍ന്ന നേതാവും ഉപ പ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഈ യുമാണ് ദോഹയില്‍ കൂടിക്കാഴ്ച നടത്തിയത്. 'അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ചൈന സംതൃപ്തി അറിയിച്ചു. സാമ്ബത്തിക വാണിജ്യമേഖലയില്‍ മുന്‍ തീരുമാനമനുസരിച്ച്‌ പരസ്പരം സഹായിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനത്തിലും ചൈന അടിയന്തിര സഹായം നല്‍കിയിരുന്നു.' താലിബാന്‍ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു. ദോഹ കേന്ദ്രീകരിച്ച്‌ ചൈനയുമായും ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളുമായും താലിബാന്‍ ചര്‍ച്ചകള്‍ തുടരുകയാണ്. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മോത്വാഖ്വിയാണ് ദോഹ കേന്ദ്രീകരിച്ച്‌ താലിബാന് വേണ്ടി സംഭാഷണങ്ങള്‍ നടത്തുന്നത്.

Related News