Loading ...

Home International

സുഡാനില്‍ പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിയുതിര്‍ത്തു; നിരവധി മരണം

ഖാര്‍ത്തൂം: ഇടക്കാല സര്‍ക്കാറിനെ അട്ടിമറിച്ച്‌​ സൈന്യം അധികാരം പിടിച്ചെടുത്തതില്‍ സുഡാനില്‍ വ്യാപക പ്രതിഷേധം. തലസ്​ഥാന നഗരിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു.സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 140 ഓളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. ആയിരങ്ങള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു.തിങ്കളാഴ്ച രാവിലെയാണ്​ ഇടക്കാല പ്രധാന മന്ത്രി അബ്​ദുല്ല ഹംദക്കിനെയും മറ്റു ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെയും സൈന്യം അറസ്റ്റ്​ ചെയ്​തത്​. ഏകാതിപതി ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനുകൂടി പങ്കാളിത്തമുള്ള ജനകീയ സര്‍ക്കാറായിരുന്നു​ രാജ്യം ഭരിച്ചിരുന്നത്​. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ്​ നടത്താനായിരുന്നു​ ഇരുവിഭാഗവും തമ്മിലുള്ള കരാര്‍. എന്നാല്‍, സൈന്യം കരാര്‍ ലംഘിച്ച്‌​ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ജനറല്‍ അബ്​ദുല്‍ ഫത്താഹ്​ ബുര്‍ഹാന്‍ ഇടക്കാല സര്‍ക്കാറിനെ​യും പരമാധികാര കൗണ്‍സിലിനെയും പിരിച്ചുവിട്ട്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതോടെ ഇടവേളക്കു ശേഷം രാജ്യം വീണ്ടും രാഷട്രീയ പ്രതിസന്ധിയി​ലേക്ക്​ നീങ്ങിയത്​.

സുഡാനില്‍ സൈനിക അട്ടിമറി; കൂട്ടുനില്‍ക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി

ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈനിക അട്ടിമറി. അട്ടിമറിക്ക്​ കൂട്ടുനില്‍ക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറല്‍ അബ്​ദുല്‍ ഫത്താഹ്​ ബുര്‍ഹാന്‍ ഇടക്കാല സര്‍ക്കാറിനെ​യും പരമാധികാര കൗണ്‍സിലിനെയും പിരിച്ചുവിട്ട്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. രാഷ്​ട്രീയ വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ്​ ബുര്‍ഹാ​െന്‍റ വാദം.

ഇടക്കാല സര്‍ക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തി​െന്‍റ തടവിലാണ്. തലസ്​ഥാനമായ ഖാര്‍ത്തൂമിലെ ഗവര്‍ണര്‍ അയ്​മന്‍ ഖാലിദിനെയും അറസ്​റ്റ്​ ചെയ്​തതായി റിപ്പോര്‍ട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവായിരുന്ന മുന്‍ വിമത നേതാവ്​ യാസിര്‍ അര്‍മാനും തടവിലാണ്​. രാജ്യത്തെ ഇന്‍റര്‍നെറ്റ്​,ഫോണ്‍ സിഗ്​നലുകള്‍ തകരാറിലായി.




Related News