Loading ...

Home International

വെസ്റ്റ് ബാങ്കില്‍ 3000 വീട് നിര്‍മിക്കാന്‍ ഇസ്രായേല്‍

പലസ്തീനില്‍ ജൂത കുടിയേറ്റ കോളനികള്‍ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേല്‍. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്കായി 3000 പുതിയ വീട് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ഈ ആഴ്ച ഇസ്രയേല്‍ അം​ഗീകാരം നല്കും. അടുത്ത വര്‍ഷം ആദ്യം നിര്‍മാണം ആരംഭിച്ചേക്കും. കിഴക്കന്‍ ജറുസലേമും വെസ്റ്റ് ബാങ്കും തമ്മിലുള്ള കരബന്ധം വലിയതോതില്‍ വെട്ടിക്കുറയ്ക്കുന്ന ഈ നീക്കം പലസ്തീന്‍ രാഷ്ട്രനിര്‍മാണത്തിനുള്ള ശ്രമം സങ്കീര്‍ണമാക്കും.നിലവില്‍ പലസ്തീന്‍ ഭൂമി കൈയേറി വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി ഏഴ് ലക്ഷത്തിലധികം ജൂതര്‍ താമസിക്കുന്നുണ്ട്.

Related News