Loading ...

Home International

ഇന്ത്യയ്ക്ക് ഭീഷണി ഉയര്ത്തി ചൈനയുടെ ഹൈപ്പര്സോണിക് ബാലിസ്റ്റിക് മിസൈലുകള്

ചൈന വികസിപ്പിച്ച അത്യാധുനിക ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യയ്ക്കും ജപ്പാനും ഒരു പോലെ ഭീഷണിയാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ സംവിധാനത്തെ ലക്ഷ്യം വച്ചാണ് ചൈന ഇത്തരത്തിലൊരു അത്യാധുനിക ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചത്. അതീവ വേഗതയില്‍ ആകാശത്ത് കൂടി സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ശത്രുസേനയുടെ കണ്ണില്‍ പെടുകയില്ല. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശത്രുരാജ്യങ്ങള്‍ തൊടുക്കുന്ന മിസൈലുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി തകര്‍ക്കാനും ഇവയ്ക്കാകും.

ചൈനയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ഈ മിസൈല്‍ പരീക്ഷണ സമയത്ത് ഏതാണ്ട് 1400 കിലോ മീറ്ററോളം ദൂരത്തില്‍ പറന്നിരുന്നു. ഡി.എഫ് 17 എന്നറിയപ്പെടുന്ന ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ മിസൈലിന്റെ രണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ചൈനയിലെ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നവംബര്‍ ഒന്നിനാണ് ആദ്യ ഘട്ടത്തില്‍ സംഘടിപ്പിച്ചത്. അതിന് പിന്നാലെ രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു പരീക്ഷണവും വിജയകരമായി സംഘടിപ്പിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020ഓടെ ഈ മിസൈലുകള്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകും

Related News