Loading ...

Home International

കൊറോണ വ്യാപനത്തില്‍ വീണ്ടും ഭയന്ന് ചൈന; ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം

ബെയ്ജിംഗ് : കൊറോണ വ്യാപനത്തില്‍ വീണ്ടും ഭയന്ന് ചൈന. കഴിഞ്ഞ മണിക്കൂറില്‍ 43 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ വലിയ ആശങ്കയുളവാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നഗരങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശം. രോഗവ്യാപനം തടയാന്‍ ആളുകള്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്. കൊറോണയുടെ ഡെല്‍റ്റാ വകഭേദമാണ് നിലവില്‍ രാജ്യത്ത് വ്യാപിക്കുന്നത്. വു ലിയാഗ്യുവില്‍ നിന്നാണ് ഡെല്‍റ്റാ വകഭേദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17 മുതലാണ് ഡെല്‍റ്റ വകഭേദം വ്യാപിച്ചു തുടങ്ങിയത്. രാജ്യത്തെ 11 പ്രവിശ്യകളിലാണ് നിലവില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related News