Loading ...

Home International

കുട്ടികളുടെ ഹോംവര്‍ക്കും, ട്യൂഷനുകളും ഒഴിവാക്കാന്‍ പുതിയ നിയമവുമായി ചൈന

കുട്ടികളുടെ ഹോംവര്‍ക്കുകളും  , സ്കൂളുകള്‍ക്ക് പുറമെയുള്ള ട്യൂഷനുകളും ഒഴിവാക്കാന്‍ ചൈന പുതിയ വിദ്യാഭ്യാസ നിയമം പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് à´ˆ പുതിയ വിദ്യാഭ്യാസ നിയമം പാസ്സാക്കിയ വിവിവരം അറിയിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തെ കൂടാതെയുള്ള ട്യൂഷനുകളും ഹോം വര്‍ക്കുകളും കുട്ടികള്‍ക്ക് മേലുള്ള സംമ്മര്‍ദ്ദ ഇരട്ടിയാകുമെന്ന് അറിയിച്ചാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നത്. ചൈന കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് നിരവധി നടപടികളാണ് à´ˆ വര്ഷം സ്വീകരിച്ചത്. ഇന്റര്‍നെറ്റ് സെലിബ്രറ്റികളോടുള്ള ആരാധന കുറയ്ക്കാനും, അവരെ അനുകരിക്കയുന്നത് ഇല്ലാതാക്കാനും ചൈന നടപടികള്‍ സ്വീകരിച്ചിരുന്നു. അതുകൂടാതെ കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള അഡിക്ഷന്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചിരുന്നു.


കൊച്ച്‌ കുട്ടികള്‍ മോശം സ്വഭാവം കാഴ്ച വെയ്ക്കുകയോ, കുട്ടാ കൃത്യങ്ങള്‍ ചെയ്യുകയോ ചെയ്താല്‍ മാതാപിതാക്കളെയും ശിക്ഷിക്കുമെന്ന് ചൈന പാര്ലമെന്റ് കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നിയമവും ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ നിയമം നടപ്പിലാക്കാനുള്ള അവകാശം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്

Related News