Loading ...

Home International

ഇമ്രാന്‍ ഖാനും സൈന്യവും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു; ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : പാകിസ്താന്‍ ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ക്കാണ് പുതിയ തലവന്‍ വരുന്നത്. നേരത്തെ ചാരസംഘടനയുടെ തലവനെ മാറ്റുന്നത് സംബന്ധിച്ച്‌ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.ഇത് അവസാനിച്ചതാണ് ഐഎസ്‌ഐയുടെ പുതിയ തലവനെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിന് കാരണം.

തര്‍ക്കങ്ങള്‍ക്കിടെ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തിങ്കളാഴ്ച ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് സന്ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെ പെഷവാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ആക്കിയതായി സൈന്യം മുന്‍പ് പ്രഖ്യാപിച്ചിരുന്നു, പകരം ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജും പാക് ചാരസംഘടനയുടെ തലവനായി നിയമിതനായി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച്‌ വിജ്ഞാപനം ഇറക്കാന്‍ തയ്യാറായിരുന്നില്ല.

ഇതായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സെന്യവും തമ്മിലുള്ള തര്‍ക്കത്തിനു കാരണം. ഇമ്രാന്‍ ഖാന്‍ ഗള്‍ഫ് രാജ്യത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നതിന് തൊട്ട് മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് നദീം അഹമ്മദ് അന്‍ജുവിനെ ചാരതലവനാക്കി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Related News