Loading ...

Home International

ക​​​രീ​​​ബി​​​യ​​​ന്‍ രാ​​​ജ്യം ബാര്‍ബഡോസിന്‍റെ പ്രഥമ പ്രസിഡന്‍റായി സാന്ദ്ര മേസണ്‍

ബ്രി​​​ജ്ടൗ​​​ണ്‍: രാ​​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ബ്രി​​​ട്ടീ​​​ഷ് രാ​​​ജ്ഞി​​​യെ നീ​​​ക്കം ചെ​​​യ്ത് റി​​​പ്പ​​​ബ്ലി​​​ക്കാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന ക​​​രീ​​​ബി​​​യ​​​ന്‍ രാ​​​ജ്യം ബാ​​​ര്‍​​​ബ​​​ഡോ​​​സി​​​ന്‍റെ ആ​​​ദ്യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സാ​​​ന്ദ്ര മേസ​​​ണ്‍ (72) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 2018 മു​​​ത​​​ല്‍ രാ​​​ജ്ഞി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഗ​​​വ​​​ര്‍​​​ണ​​​ര്‍ ജ​​​ന​​​റ​​​ല്‍ പ​​​ദ​​​വി വ​​​ഹി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍. ബു​​​ധ​​​നാ​​​ഴ്ച ചേ​​​ര്‍​​​ന്ന പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

രാ​​​ജ്യം ബ്രി​​​ട്ട​​​നി​​​ല്‍​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​തി​​​ന്‍റെ 55-ാം വാ​​​ര്‍​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ര്‍ 30നു ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും.

കൊ​​​ളോ​​​ണി​​​യ​​​ല്‍ ബ​​​ന്ധ​​​ങ്ങ​​​ള്‍ പൂ​​​ര്‍​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ച്ച്‌ റി​​​പ്പ​​​ബ്ലി​​​ക്കാ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷ​​​മാ​​ണു ബാ​​​ര്‍​​​ബ​​​ഡോ​​​സ് സ​​​ര്‍​​​ക്കാ​​​ര്‍ കൈ​​​ക്കൊ​​​ണ്ട​​​ത്. മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ബാ​​​ര്‍​​​ബ​​​ഡോ​​​സ് ക​​​രീ​​​ബി​​​യ​​​ന്‍ ദ്വീ​​​പു​​​ക​​​ളി​​​ല്‍ മെ​​​ച്ച​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി​​​യു​​​ള്ള രാ​​​ജ്യ​​​മാ​​​ണ്.

Related News