Loading ...

Home International

വനിത വോളിബോള്‍ താരത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി താലിബാന്‍

കാബൂള്‍ ; അഫ്ഗാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീമിലെ അംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി താലിബാന്‍ ഭീകരര്‍. ഒരു അഭിമുഖത്തില്‍, പരിശീലകന്‍ സുരയ്യ അഫ്സലിയാണ് മഹജബിന്‍ ഹക്കിമി എന്ന വനിതാ കളിക്കാരിയെ ഒക്ടോബര്‍ ആദ്യം താലിബാന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത് . എന്നാല്‍ അതിനെക്കുറിച്ച്‌ സംസാരിക്കരുതെന്ന് ഭീകരര്‍ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍ കൊലപാതകത്തെക്കുറിച്ച്‌ ആരും പുറത്ത് പറഞ്ഞില്ലെന്നും സുരയ്യ പറഞ്ഞു . എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ്, ഹക്കിമിയുടെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു അഫ്ഗാന്‍ സര്‍ക്കാരിന്റെ തകര്‍ച്ചയ്‌ക്ക് മുമ്ബ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിനായി കളിച്ച മഹജബിന്‍, ക്ലബ്ബിന്റെ താരങ്ങളില്‍ പ്രധാനിയായിരുന്നു .ഓഗസ്റ്റില്‍ താലിബാന്‍ സമ്ബൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്ബ് ടീമിലെ രണ്ട് കളിക്കാര്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂവെന്നും അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞു.

Related News