Loading ...

Home International

എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സിഗപ്പൂരില്‍ ഇന്നു മുതല്‍ പ്രവേശനം

സിംഗപ്പൂര്‍ :എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സിഗപ്പൂരില്‍ ഇന്നു മുതല്‍ പ്രവേശനം.അമേരിക്ക,​ ബ്രിട്ടണ്‍,​ കാനഡ,​ ഡെന്മാര്‍ക്ക്,​ ഫ്രാന്‍സ്,​ ഇറ്റലി,​ നെതര്‍ലന്‍ഡ്സ്,​ സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി. ബ്രൂണേയ്,​ ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെപ്തംബറില്‍ യാത്രാനുമതി നല്കിയിരുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച്‌ ഈ രാജ്യങ്ങളില്‍ നിന്നുള്ള വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സിംഗപ്പൂരില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങള്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related News