Loading ...

Home International

മ്യാന്‍മറില്‍ 5,600 രാ​​​ഷ്‌​​​ട്രീ​​​യ തടവുകാരെ മോചിപ്പിച്ചു

യാ​​​ങ്കോ​​​ണ്‍: ആ​​​സി​​​യാ​​​ന്‍ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍​​​നി​​​ന്നു ബ​​​ഹി​​​ഷ്ക​​​ര​​​ണം നേ​​​രി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ മ്യാ​​​ന്‍​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള ​​​ഭ​​​ര​​​ണ​​​കൂ​​​ടം 5,600 രാ​​​ഷ്‌​​​ട്രീ​​​യ ത​​​ട​​​വു​​​കാ​​​രെ പൊ​​​തു​​​മാ​​​പ്പു ന​​​ല്കി വി​​​ട്ട​​​യ​​​ച്ചു. ത​​​ട​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ഓം​​​ഗ് സാ​​​ന്‍ സൂ​​​ചി​​​യു​​​ടെ എ​​​ന്‍​​​എ​​​ല്‍​​​ഡി പാ​​​ര്‍​​​ട്ടി​​​യു​​​ടെ വ​​​ക്താ​​​വ് ഓം​​​ഗ് ഷി​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു മോ​​​ചി​​​ത​​​രാ​​​യ​​​ത്.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ല്‍ പ്ര​​​തി​​​ച്ഛാ​​​യ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​തെ​​ന്നു പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ വി​​​മ​​​ര്‍​​​ശ​​​ക​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. 26 മു​​​ത​​​ല്‍ 28 വ​​​രെ ന​​​ട​​​ക്കു​​​ന്ന ആ​​​സി​​​യാ​​​ന്‍ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​യി​​​ത​​​ര സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളെ ക്ഷ​​​ണി​​​ക്കേ​​​ണ്ടെ​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തീ​​​രു​​​മാ​​​നമാ​​​യി​​​രു​​​ന്നു. മ്യാ​​​ന്‍​​​മ​​​ര്‍ ആ​​​സി​​​യാ​​​നി​​​ല്‍ അം​​​ഗ​​​മാ​​​ണ്. തീ​​​രു​​​മാ​​​നം പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടിയാ​​​യെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ഫെ​​​ബ്രുവ​​​രി​​​യി​​​ലാ​​​ണു പ​​​ട്ടാ​​​ളം സൂ​​​ചി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി ഭ​​​ര​​​ണം പി​​​ടി​​​ച്ച​​​ത്. പ​​​ട്ടാ​​​ള​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ ഉ​​​രു​​​ക്കു​​​മു​​​ഷ്ടി​​​കൊ​​​ണ്ടാ​​​ണു നേ​​​രി​​​ട്ട​​​ത്. ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ ത​​​ട​​​വി​​​ലാ​​​യി.

Related News