Loading ...

Home International

സിറിയയില്‍ സ്‌ഫോടനത്തില്‍ വാഹനം തകര്‍ന്ന് രണ്ട് തുര്‍ക്കി സൈനികര്‍ മരിച്ചു

ദമാസ്‌കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലണ്ടായ സ്ഫോടനത്തില്‍ രണ്ട് തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹം സ്‌ഫോടനത്തില്‍ തകരുകയായിരുന്നു. സിറിയയുടെ ഔദ്യോഗിക മാദ്ധ്യമമായ അല്‍ ഇക്ബരിയയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇഡ്ലിബ് പ്രവിശ്യയായ മാരറത്ത് മിസ്രിനിലാണ് സ്‌ഫോടനമുണ്ടായത്. സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്ത പ്രവിശ്യയാണ് ഇഡ്‌ലിബ്. സിറിയയില്‍ സര്‍ക്കാരും വിമതരും തമ്മിലുളള വെടിനിര്‍ത്തലിന് മധ്യസ്ഥം വഹിക്കുന്ന രാജ്യമാണ് തുര്‍ക്കി. പ്രദേശത്തെ കുര്‍ദിഷ് സേനയെ നേരിടാനും, സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തില്‍ നിന്ന് വിവിധ തീവ്രവാദ ഗ്രൂപ്പുകളെ സംരക്ഷിക്കാനും വേണ്ടിയാണ് ഇഡ്‌ലിബില്‍ തുര്‍ക്കി സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഇഡ്ലിബിലെ തുര്‍ക്കിയുടെ സൈനിക സാന്നിധ്യം തങ്ങളുടെ പരമാധികാരത്തിന് നേരെയുളള കടന്നുകയറ്റമായാണ് സിറിയന്‍ സര്‍ക്കാര്‍ കണക്കാക്കുന്നത്.

Related News