Loading ...

Home International

കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച്‌ ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നല്‍കിയ ശേഷം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. ഇപ്പോഴും എങ്ങനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണോ അല്ലെങ്കില്‍ ഏതെങ്കിലും ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്.

Related News