Loading ...

Home International

ലിബിയന്‍ കടലില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; 16 മൃതശരീരം കണ്ടെത്തി

ട്രിപ്പോളി: ലിബിയന്‍ കടലില്‍ അനധികൃത കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങിയ തായി റിപ്പോര്‍ട്ട്. 16 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 187 പേരെ രക്ഷപെടുത്തിയതായും ലിബിയന്‍ തീരരക്ഷാ സേന അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ് ലിബിയയില്‍ നടക്കുന്നത്.

ട്രിപ്പോളിയിലെ നാവിക താവളത്തിന് സമീപത്തേക്ക് എത്തിച്ച രണ്ടു ബോട്ടുകളിലായാണ് 16 പേരുടെ മൃതദേഹം കരയിലെത്തിച്ചത്. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരുടെ ബോട്ട് അപകടത്തില്‍പെട്ടതിലെ 16 പേരുടെ മൃതശരീരമാണ് ലഭിച്ചതെന്ന് നാവിക സേന സ്ഥിരീ കരിച്ചു. 187 പേര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടെന്നും അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കിയെന്നും ലിബിയന്‍ സൈന്യം അറിയിച്ചു.

2011ല്‍ ഗദ്ദാഫി ഭരണം അവസാനിച്ച ശേഷം കടുത്ത ആഭ്യന്തര കലാപവും ആക്രമണങ്ങളും കൊണ്ട് ബുദ്ധിമുട്ടുകയാണ് ലിബിയ. ഇതിനെ തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കടലില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവരില്‍ 26314 പേരെ ഇതുവരെ രക്ഷിച്ചതായാണ് കണക്ക്. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 474 ആയി. 689 പേരെ ഇനിയും കണ്ടെത്തി യിട്ടില്ലെന്ന് അന്താരാഷ്‌ട്ര കുടിയേറ്റ സംഘടന അറിയിച്ചു.

Related News