Loading ...

Home International

ഗ്രീസ്-ഫ്രാന്‍സ് കരാര്‍ മെഡിറ്ററേനിയനില്‍ വഴിത്തിരിവാകും;തുര്‍ക്കിക്കെതിരെ ഏഥന്‍സിന് നാവിക മേധാവിത്വം നല്‍കും

ടെഹ്‌റാന്‍: ഗ്രീസും ഫ്രാന്‍സും തമ്മിലുള്ള കരാര്‍ കിഴക്കന്‍ മെഡിറ്ററേനിയനില്‍ വഴിത്തിരിവാകും. ഫ്രഞ്ച് യുദ്ധക്കപ്പലുകള്‍ തുര്‍ക്കിക്കെതിരെ ഏഥന്‍സിന് നാവിക മേധാവിത്വം നല്‍കുമെന്ന് പ്രതിരോധ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാഴാഴ്ചയാണ് ഗ്രീസ് ഫ്രാന്‍സുമായുള്ള പരസ്പര പ്രതിരോധ ഉടമ്ബടി അംഗീകരിച്ചത്. രണ്ട് നാറ്റോ അംഗങ്ങളും തമ്മിലുള്ള ആദ്യ കരാര്‍ ആണിത്. ഇതുപ്രകാരം സഖ്യത്തിന് പുറത്തുള്ള ആക്രമണത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പരസ്പരം സഹായിക്കാന്‍ ബാധ്യസ്ഥരാണ്. കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് ദീര്‍ഘകാല ശത്രുക്കളായ തുര്‍ക്കിക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഥന്‍സ് മൂന്ന് ഫ്രഞ്ച് യുദ്ധക്കപ്പലുകള്‍ വാങ്ങും.'നാവിക മേധാവിത്വത്തിനും പ്രതിസന്ധി പരിഹാരത്തിനുമുള്ള അഞ്ചാം തലമുറ യുദ്ധക്കപ്പലാണ് എഫ്.ഡി.ഐ ഫ്രിഗേറ്റ്,' ടെഹ്‌റാന്‍ ടൈംസ് പ്രതിരോധ വിശകലന വിദഗ്ധന്‍ ആന്‍ഡ്രിയാസ് മൗണ്ട്‌സൗറിലിയസിനെ ഉദ്ധരിച്ച്‌ പറഞ്ഞു. ഒരു സ്വതന്ത്ര യൂറോപ്യന്‍ പ്രതിരോധ നയത്തിന്റെ ആണിക്കല്ലായി ഈ കരാറിനെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാകിസ് പ്രശംസിച്ചു. മെഡിറ്ററേനിയനിലെ യൂറോപ്യന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷണം ഇപ്പോള്‍ പുതിയ തലത്തില്‍ ആണ്. ആക്രമിക്കപ്പെടുകയാണെങ്കില്‍, ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ സൈന്യം, ഏക യൂറോപ്യന്‍ ആണവശക്തി നമ്മുടെ ഭാഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . നാറ്റോയിലെ അംഗമായ തുര്‍ക്കിയില്‍ നിന്നാണ് ഗ്രീസിന്റെ പ്രധാന സുരക്ഷാ ഭീഷണി .കിഴക്കന്‍ മെഡിറ്ററേനിയനില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു .

Related News