Loading ...

Home International

ഇസ്രായേലില്‍ 1500 വര്‍ഷത്തോളം പഴക്കമുള്ള പുരാതന വൈന്‍ നിര്‍മ്മാണ സമുച്ചയം കണ്ടെത്തി

ജെറുസലേം ; 1500 വര്‍ഷത്തോളം പഴക്കമുള്ള പുരാതന വൈന്‍ നിര്‍മ്മാണ സമുച്ചയം ഇസ്രായേലില്‍ കണ്ടെത്തി . സെന്‍ട്രല്‍ ടൗണായ യാവ്‌നില്‍ കണ്ടെത്തിയ സമുച്ചയത്തില്‍ അഞ്ച് വൈന്‍ പ്രസ്സുകള്‍, വെയര്‍ഹൗസുകള്‍, കളിമണ്‍ സംഭരണ ​​പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചൂളകള്‍, പതിനായിരക്കണക്കിന് പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു . ബൈസന്റൈന്‍ കാലഘട്ടത്തില്‍ വൈന്‍ ഉണ്ടാക്കുന്ന പവര്‍ഹൗസായിരുന്നു യാവ്നെ എന്ന് കണ്ടെത്തിയതായി ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 2 ദശലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിച്ചിരുന്നുവെന്നും ഗവേഷകര്‍ കണക്കാക്കുന്നു. ഈ പ്രദേശത്ത് നിര്‍മ്മിച്ച വൈന്‍ "ഗാസ" വൈന്‍ എന്നാണ് അറിയപ്പെടുന്നതെന്നും മേഖലയിലുടനീളം ഇത് കയറ്റുമതി ചെയ്തതായും ഖനനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജോണ്‍ സെലിഗ്മാന്‍ പറഞ്ഞു . ഈജിപ്ത്, തുര്‍ക്കി, ഗ്രീസ്, തെക്കന്‍ ഇറ്റലി എന്നിവിടങ്ങളിലേക്കും ഇത് കയറ്റി അയച്ചിരുന്നു. പുരാതന കാലത്ത് വൈന്‍ കയറ്റുമതി ചെയ്യുന്ന വസ്തുവോ , അതുമല്ലെങ്കില്‍ ആഘോഷ വേളകളില്‍ ഉപയോഗിക്കുന്നതോ ആയിരുന്നില്ല . അതിനപ്പുറം, ഇത് പോഷകാഹാരത്തിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നു. ഇത് സുരക്ഷിതമായ പാനീയമായിരുന്നു, കാരണം വെള്ളം പലപ്പോഴും മലിനീകരിക്കപ്പെട്ടിരുന്നു, അതിനാല്‍ അവര്‍ക്ക് സുരക്ഷിതമായി വൈന്‍ കുടിക്കാമെന്നും അവര്‍ കരുതിയിരുന്നു - ജോണ്‍ സെലിഗ്മാന്‍ പറഞ്ഞു ടെല്‍ അവീവിന് തെക്ക് സ്ഥിതിചെയ്യുന്ന യാവ്നെ എന്ന പട്ടണത്തിന്റെ വികസനത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിനിടെയാണ് ഈ സമുച്ചയം കണ്ടെത്തിയതെന്ന് പുരാവസ്തു അതോറിറ്റി പറഞ്ഞു

Related News