Loading ...

Home International

കാബൂളിലെ ഹോട്ടലില്‍ താമസിക്കരുത്;പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അമേരിക്ക

കാബൂള്‍: അഫ്ഗാനിസ്താനില്‍ കാബൂളിലെ സെറീന ഹോട്ടലില്‍ താമസിക്കുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. സുരക്ഷാ ഭീഷണികളെ തുടര്‍ന്നാണ് മുന്നറിയിപ്പ്. യാത്രയ്‌ക്കിടയിലോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ ഹോട്ടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ഹോട്ടലിലോ ഇതിന് സമീപത്തോ താമസിക്കുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറണമെന്നും അധികൃതര്‍ പറയുന്നു. അതേസമയം ദോഹയില്‍ താലിബാനും യുഎസ് പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായാണ് ഇരുകൂട്ടരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വാക്കുകളെയല്ല, മറിച്ച്‌ അവരുടെ പ്രവര്‍ത്തികളിലൂടെയാകും താലിബാനെ വിലയിരുത്തുകയെന്നായിരുന്നു ചര്‍ച്ചയ്‌ക്ക് ശേഷം അമേരിക്കന്‍ പ്രതിനിധി സംഘാംഗം വ്യക്തമാക്കിയത്. ഐഎസ് അടക്കമുള്ള തീവ്രവിഭാഗങ്ങളെ തനിച്ച്‌ കൈകാര്യം ചെയ്യുമെന്നും താലിബാന്‍ രാഷ്‌ട്രീയകാര്യ വക്താവ് സുഹൈല്‍ ശഹീന്‍ ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യത്ത് അവശേഷിക്കുന്ന വിദേശ പൗരന്മാരുടെ ഒഴിപ്പിക്കലിന് സഹകരണം നല്‍കുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനില്‍ അധികാരമേറ്റതിന് ശേഷം ഐഎസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷിയ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനില്‍ ഭീകരസംഘടനകള്‍ക്ക് താവളം ഒരുക്കില്ലെന്നതായിരുന്നു 2020ല്‍ ദോഹയില്‍ അമേരിക്കയും താലിബാനും ഒപ്പിട്ട കരാറിലെ മുഖ്യ വ്യവസ്ഥ

Related News