Loading ...

Home International

പ്രകോപനം തുടര്‍ന്ന് ചൈന; തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച്‌ മൂന്ന് യുദ്ധവിമാനങ്ങള്‍

തായ്‌പേയ്: ചൈനയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി കടന്ന് രാജ്യത്ത് അതിക്രമിച്ച്‌ കയറാന്‍ ശ്രമം നടത്തിയതായി തായ്‌വാന്‍. ഈ മാസം ഇത് ആറാം തവണയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുന്നത്. അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാന്‍ തായ്‌വാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്നും, അതിന് മുന്‍പായി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ പറയുന്നു. ചൈനീസ് ഷാന്‍സി-8 യുദ്ധവിമാനം, രണ്ട് ഷെന്‍യാങ് ജെ-16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അതിര്‍ത്തി ലംഘിച്ചെത്തിയത്.

കഴിഞ്ഞ ആഴ്ച ചൈനയുടെ 58 യുദ്ധവിമാനങ്ങള്‍ തായ്‌വാന്റെ വ്യോമ അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു. 36 ഫൈറ്റര്‍ ജെറ്റുകള്‍, 12 എച്ച്‌-6 ബോംബറുകള്‍, മറ്റ് നാല് വിമാനങ്ങള്‍ എന്നിവയാണ് തെക്കന്‍ അതിര്‍ത്തി കടന്നെത്തിയത്. അതിര്‍ത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന് തായ്‌വാന്‍ ആരോപിച്ചു. സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും തായ്‌വാന്‍ ആരോപിച്ചു.

Related News