Loading ...

Home International

സമൂഹ മാധ്യമങ്ങള്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നി​ശ്ച​ല​o ; വീ​ണ്ടും ക്ഷ​മ ചോ​ദി​ച്ച്‌ ഫേ​സ്ബു​ക്ക്

ന്യൂ​ഡ​ല്‍​ഹി: ജനപ്രിയ സമൂഹ മാധ്യമങ്ങളായ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം അ​ട​ക്കo ആ​ഗോ​ള​ത​ല​ത്തി​ല്‍ വീ​ണ്ടും നി​ശ്ച​ല​മാ​യി. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ര്‍ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോ​ണ്‍​ഫി​ഗ​റേ​ഷ​ന്‍ അ​പ്ഡേ​ഷ​ന്‍ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ട​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ചൂണ്ടിക്കാട്ടുന്നത് . ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ല്‍ നി​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് സിഇഒ അ​റി​യി​ച്ചു. അതെ സമയം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്‌ആ​പ്പ്. ഇ​ന്‍​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ള്‍ മണിക്കൂറുകളോളം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഫേ​സ്ബു​ക്ക് 7 ​മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കി​യ​തോ​ടെ സി​ഇ​ഒ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന് 52,000 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്ത് വ​രു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ണി​മു​ട​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ ഗ്രാ​ഫും താഴെ പോയിട്ടുണ്ട് .

Related News