Loading ...

Home International

സമാധാനത്തിനുള്ള നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്; പുരസ്‌കാരം അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പരിശ്രമത്തിന്

സ്‌റ്റോക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം റഷ്യന്‍, ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകര്‍ പങ്കിട്ടു. ദിമിത്രി മുറാടോവും മരിയ റെസയുമാണ് പുരസ്‌കാര ജേതാക്കള്‍. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് എടുത്ത പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. അഭിപ്രായ സ്വാതന്ത്ര്യം അത് ജനാധിപത്യവും സമാധാനവും നിലനിര്‍ത്തുന്നതിലുള്ള മുന്നുപാധിയാണെന്നും പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍വുമണ്‍ ബെരിറ്റ് റെയ്‌സ്-ആന്‍ഡേഴ്‌സണ്‍ വിലയിരുത്തി.

റാപ്പ്‌ളലര്‍ എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകയാണ് റെസ. 2012ല്‍ സ്ഥാപിച്ച ഈ വെബ്‌സൈറ്റിലൂടെ പ്രസിഡന്റ് റോഡ്രിഗോയുടെ ഭരണകൂടത്തിന്‍ കീഴില്‍ നടന്ന വിവാദങ്ങളെ പുറത്തുകൊണ്ടുവന്നു. മാത്രമല്ല, വ്യാജ വാര്‍ത്തകള്‍ നല്‍കാനും എതിരാളികളെ നേരിടാനും പൊതുജനങ്ങളുടെ വികാരം പെരുപ്പിച്ച്‌ കാണിക്കാനും സമൂഹ മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവരും റാപ്പ്‌ളറും കാണിച്ചു തന്നു.

സ്വതന്ത്ര റഷ്യന്‍ ദിനപത്രമായ നൊവയ ഗസെറ്റിന്റെ സ്ഥാപകരില്‍ ഒരാളാണ് ദിമിത്രി മുറാടോവ്. 1993ലാണ് പത്രം സ്ഥാപിച്ചത്. റഷ്യയിലെ ഏറ്റവും നിഷ്പക്ഷ മാധ്യമങ്ങളിലൊന്നാണ് നൊവയ ഗസെറ്റ്. അധികാര കേന്ദ്ര്‌ത്തോട് അടിസ്ഥാനപരമായി വിമര്‍ശനാത്മക നിലപാടാണ് പത്രം സ്വീകരിച്ചുവരുന്നതെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവര്‍ത്തനവും പ്രൊഫഷണലിസത്തിന്റെ സംയോജനവും നൊവയ ഗസെറ്റിനെ ആധികാരിക വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്നതാക്കി. വിമര്‍ശനമാത്മകമായി നോക്കുന്ന റഷ്യന്‍ സമൂഹം മറ്റ് മാധ്യമങ്ങളെ വളരെ വിരളമായി മാത്രം ആശ്രിയിക്കുന്ന സ്ഥാനത്താണിത്.

Related News