Loading ...

Home International

ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയുടെ കിഴക്കന്‍ പ്രദേശമായ ഷിബയിലാണ് ഭൂകമ്ബമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 80 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സുനാമിക്ക് സാദ്ധ്യതയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചനലത്തിന് പിന്നാലെ ടോക്കിയോയിലുള്ള നിരവധി വീടുകളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. ടോക്കിയോയില്‍ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്. രാജ്യത്ത് പൊതുവെ ഭൂചലനങ്ങള്‍ കൂടുതലായതിനാല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2011ല്‍ കടലിനടിയിലുണ്ടായ ഭൂചലനം രാജ്യത്തെ 18,500ലധികം പേരുടെ ജീവനെടുത്തിരുന്നു.

Related News