Loading ...

Home International

തെക്കന്‍ പാക്കിസ്ഥാനിൽ ശക്തമായ ഭൂകമ്പവും മണ്ണിടിച്ചിലും; വീടുകള്‍ തകര്‍ന്ന് 20 മരണം

ഇസ് ലാമാബാദ്: തെക്കന്‍ പാകിസ്താനിലെ ക്വറ്റ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 20 മരണം. 100 ഓളം  പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറു കുട്ടികളും ഉള്‍പ്പെടുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പുലര്‍ച്ചെ മൂന്നരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്ബം അനുഭവപ്പെട്ടത്. വടക്ക് കിഴക്കല്‍ ബലൂചിസ്താനിലെ ക്വറ്റ പ്രവിശ്യയില്‍ 100 കിലോമീറ്റര്‍ അകലെ ഹര്‍ണായി ജില്ലയിലാണ് സംഭവം. ഭൂമിക്കടിയില്‍ 20.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയും യു.എസ് ജിയോളജിക്കല്‍ സര്‍വെയും സ്ഥിരീകരിച്ചു.

ഹര്‍ണായി പ്രദേശത്തെ നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു വീണാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. ഹരിണായിലെ ഭൂരിപക്ഷം വീടുകളും മണ്ണും കല്ലും കൊണ്ട് നിര്‍മിച്ചതാണ്.

ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്ന് പ്രവിശ്യ മന്ത്രി സിയ ലാന്‍ഗോവ് വ്യക്തമാക്കി. പാകിസ്താനിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും കുറവ് വികസനവുമുള്ള മേഖലയാണ് ബലൂചിസ്താന്‍.





Related News