Loading ...

Home International

അതിര്‍ത്തി ലംഘിച്ച്‌ 56 യുദ്ധവിമാനങ്ങള്‍; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി തായ്‌വാന്‍

ബീജിംഗ്: നിരുത്തരവാദപരവും പ്രകോപനം ഉണ്ടാക്കുന്നതുമായ നീക്കങ്ങള്‍ ചൈന ഉപേക്ഷിക്കണമെന്ന മുന്നറിയിപ്പുമായി തായ്‌വാന്‍. 56 ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമ അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് തായ്‌വാന്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്രയധികം ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്റെ അതിര്‍ത്തി ലംഘിക്കുന്നത് ഇതാദ്യമാണ്. 36 ഫൈറ്റര്‍ ജെറ്റുകള്‍, 12 എച്ച്‌-6 ബോംബറുകള്‍, മറ്റ് നാല് വിമാനങ്ങള്‍ എന്നിവയാണ് തെക്കന്‍ അതിര്‍ത്തിയിലൂടെ അതിര്‍ത്തി കടന്നെത്തിയതെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് ശേഷം രാത്രിയില്‍ നാല് ചൈനീസ് വിമാനങ്ങള്‍ കൂടി അതിര്‍ത്തി ലംഘിച്ച്‌ രാജ്യത്ത് പ്രവേശിക്കുകയായിരുന്നു.

സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന് തായ്‌വാന്‍ ആരോപിച്ചു. ' സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. തായ്‌വാന്‍ കടലിടുക്കിനും ചൈനക്കുമിടയിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന ഉത്തരവാദി ചൈനയാണ്. പ്രാദേശിക സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണിത്. ഇനിയും ഇത് തുടരാനാണ് ഉദ്ദേശമെങ്കില്‍ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാകും. ഇതിനോട് ഒരു രീതിയിലും സന്ധിയുണ്ടാകില്ലെന്നും' മെയിന്‍ലാന്റ് അഫയേഴ്‌സ് കൗണ്‍സില്‍ വക്തവാ ചിയു ചുയ് ചെങ് പറഞ്ഞു.

Related News