Loading ...

Home International

ജോര്‍ദാന്‍ രാജാവിനു വിദേശത്തു വന്‍ രഹസ്യനിക്ഷേപം

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ജോ​​​​ര്‍​​​​ദാ​​​​ന്‍ രാ​​​​ജാ​​​​വ് അ​​​​ബ്ദു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​നു ബ്രി​​​​ട്ട​​​​നി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും കോ​​​​ടി​​​​ക​​​​ള്‍ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ര​​​​ഹ​​​​സ്യ ആ​​​​സ്തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്ത​​​​ല്‍. രാ​​​​ജ്യാ​​​​ന്ത​​​​ര മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ഐ​​​​സി​​​​ഐ​​​​ജെ (ഇ​​​​ന്‍റ​​​​ര്‍​​​​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍സോ​​​​ര്‍​​​​ഷ്യം ഓ​​​​ഫ് ഇ​​​​ന്‍​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റീ​​​​വ് ജേ​​​​ര്‍​​​​ണ​​​​ലി​​​​സ്റ്റ്) പു​​​​റ​​​​ത്തു​​​​വി​​​​ട്ട പാ​​​​ന്‍​​​​ഡോ​​​​റ പേ​​​​പ്പ​​​​റു​​​​ക​​​​ളി​​​​ലാ​​​​ണ് ഈ ​​​​വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍.2003നും 2017​​​​നും ഇ​​​​ട​​​​യി​​​​ല്‍ ബ്രി​​​​ട്ട​​​​നി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​മാ​​​​യി ജോ​​​​ര്‍​​​​ദാ​​​​ന്‍ രാ​​​​ജാ​​​​വ് 14 ആ​​​​ഡം​​​​ബ​​​​ര വി​​​​ല്ല​​​​ക​​​​ള്‍ വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​ന്ന രേ​​​​ഖ​​​​ക​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​ല്ലാം​​​​കൂ​​​​ടി 106 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ വി​​​​ല​​​​മ​​​​തി​​​​ക്കും.

ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും ചെ​​​​ല​​​​വേ​​​​റി​​​​യ ന​​​​ഗ​​​​ര​​​​മാ​​​​യ ആ​​​​സ്കോ​​​​ട്ടി​​​​ല്‍ വീ​​​​ട്, ല​​​​ണ്ട​​​​നി​​​​ല്‍ ശ​​​​ത​​​​കോ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​പ്പാ​​​​ര്‍​​​​ട്ട്മെ​​​​ന്‍റ്, വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ പോ​​​​ട്ടോ​​​​മാ​​​​ക് ന​​​​ദി​​​​ക്കു തൊ​​​​ട്ട​​​​രി​​​​കെ മൂ​​​​ന്നു ഫ്ളാ​​​​റ്റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ രാ​​​​ജാ​​​​വി​​​​ന്‍റെ ര​​​​ഹ​​​​സ്യ സ​​​​ന്പാ​​​​ദ്യ​​​​ത്തി​​​​ലു​​​​ണ്ട്. കൂ​​​​ടാ​​​​തെ, ബ്രി​​​​ട്ടീ​​​​ഷ് വി​​​​ര്‍​​​​ജി​​​​ന്‍ ദ്വീ​​​​പു​​​​ക​​​​ളി​​​​ല്‍ നി​​​​ര​​​​വ​​​​ധി ക​​​​ട​​​​ലാ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഐ​​​​സി​​​​ഐ​​​​ജെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട പേ​​​​പ്പ​​​​റു​​​​ക​​​​ളി​​​​ല്‍​​​​നി​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കാം. സ്വ​​​​കാ​​​​ര്യ സ​​​​ന്പാ​​​​ദ്യ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച്‌ വാ​​​​ങ്ങി​​​​യ​​​​താ​​​​ണ് ഈ ​​​​ആ​​​​സ്തി​​​​ക​​​​ളെ​​​​ന്നാ​​​​ണു ജോ​​​​ര്‍​​​​ദാ​​​​ന്‍ രാ​​​​ജാ​​​​വി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ ഐ​​​​സി​​​​ഐ​​​​ജെ​​​​യ്ക്കു ന​​​​ല്‍​​​​കി​​​​യ മ​​​​റു​​​​പ​​​​ടി. നി​​​​കു​​​​തി​​​​വെ​​​​ട്ടി​​​​പ്പും ര​​​​ഹ​​​​സ്യ​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2016ലെ ​​​​പാ​​​​ന​​​​മ പേ​​​​പ്പ​​​​റു​​​​ക​​​​ള്‍​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് ഐ​​​​സി​​​​ഐ​​​​ജെ ഞാ​​​​യ​​​​റാ​​​​ഴ്ച പാ​​​​ന്‍​​​​ഡോ​​​​റ പേ​​​​പ്പ​​​​റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. 35 ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടേ​​​​തു​​​​ള്‍​​​​പ്പെ​​​​ടെ 11.9 ദ​​​​ശ​​​​ല​​​​ക്ഷം സാ​​​​ന്പ​​​​ത്തി​​​​ക രേ​​​​ഖ​​​​ക​​​​ള്‍ പാ​​​​ന്‍​​​​ഡോ​​​​റ പേ​​​​പ്പ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

Related News