Loading ...

Home International

ചൈനയിലെ വൈദ്യുതി തകരാര്‍ രൂക്ഷമാകുന്നു; ആഗോളതലത്തിലെ വ്യാപാര നീക്കത്തെ ബാധിച്ചു തുടങ്ങി

ബീജിംഗ്: ചൈനയില്‍ ഉണ്ടായിരിക്കുന്ന വൈദ്യുത പ്രതിസന്ധി ആഗോളതലത്തിലും ബാധിച്ചു തുടങ്ങിയതായി വാണിജ്യലോകം. ഒരാഴ്ചയായി ചൈനയുടെ വിവിധ പ്രവിശ്യകളിലെ വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ സ്‌പ്ലൈ ചെയിനുകളേയും കമ്ബനികളേയും സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ സാമ്ബത്തിക വാണിജ്യ ശക്തികേന്ദ്രങ്ങളായ ജിയാന്‍സു, ഷീജിയാംഗ്, ഗുവാംഗ്‌ഡോംഗ് മേഖലകളിലെയെല്ലാം പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. കല്‍ക്കരി വൈദ്യുതി നിലയങ്ങളുടെ പ്രതിസന്ധിയാണ് വൈദ്യുതി ഉല്‍പ്പാദനം കുറയാനുള്ള പ്രധാന കാരണം. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍, ടെസ്ല കമ്ബനികളുടെ പ്ലാന്റുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ ഏറ്റവുമധികം
ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന വര്‍ഷാവസാനം അടുത്തുവരുന്നതാണ് ആഗോള വാണിജ്യമേഖലയെ ആശങ്കയിലാക്കുന്നത്.
സമ്മാനങ്ങളും കളിപ്പാട്ടങ്ങളും തുണികളുമടക്കം ലോക വിപണിയിലെ നല്ലൊരു ശതമാനം ഉല്‍പ്പന്നങ്ങളും എത്തുന്നത് ചൈനയില്‍ നിന്നാണെന്നതാണ് രാജ്യങ്ങളെ പ്രതിസന്ധി യിലാക്കുന്നത്. വൈദ്യുതി നിലച്ചതോടെ കമ്ബനികളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഷിപ്പിംഗ് കമ്ബനികളുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് വീടുകളില്‍ മുഴുവന്‍ സമയം വൈദ്യുതി എത്തിക്കാനാവത്ത അവസ്ഥയിലാണ്.

Related News