Loading ...

Home International

വനിതാ ഭൂരിപക്ഷ പാര്‍ലമെന്റ്; ഐസ് ലാന്റില്‍ ചരിത്രം തെന്നി മാറി

ഒരു നിമിഷത്തേക്ക് ഐസ് ലാന്‍ഡ് ചരിത്രം സൃഷ്ടിച്ചതായി തോന്നി. തിരഞ്ഞെടുപ്പിലെ ആദ്യഫലം വന്നപ്പോ യൂറോപ്പില്‍ ആദ്യമായി ഒരു വനിതകള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റായി [ആള്‍തിങ്] അതുമാറി. അന്തിമ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ആദ്യഫല സൂചനയില്‍ 63 സീറ്റുകളില്‍ 33 എണ്ണവും സ്ത്രീകള്‍ നേടി എന്നായിരുന്നു വാര്‍ത്ത. ശ്രദ്ധേയമായ 52 ശതമാനം പിന്തുണ.

എന്നാല്‍ വീണ്ടും എണ്ണിയപ്പോ ഫലം തലതിരിഞ്ഞു. 33 പുരുഷന്മാര്‍, 30 സ്ത്രീകള്‍, 47.6 % പിന്തുണ. ഇത് യൂറോപ്പിലെ റെക്കോര്‍ഡ് ആണ്. നേരിയ വ്യത്യാസത്തില്‍ സ്വീഡന്‍ തൊട്ടുപിന്നില്‍. ആദ്യ വോട്ടുകളെണ്ണിയപ്പോ പിശക് വന്നതാണ് ഉദ്വേഗമുയര്‍ത്തിയത്..

ചില പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുണ്ടെങ്കിലും 'ആള്‍തിങി'ല്‍ അങ്ങനെ നിയമപരമായ വ്യവസ്ഥ ഇല്ല. ചരിത്രം തെന്നിമാറിയെങ്കിലും സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായ് തിരഞ്ഞെടുപ്പ് ഫലം.

ലോകത്ത് മൂന്ന് രാജ്യങ്ങളിലാണ് നിലവില്‍ വനിതകള്‍ ഭൂരിപക്ഷമായ ആയ പാര്‍ലമെന്റുകളുള്ളത്. റുവാണ്ട (61%), ക്യൂബ (53%), നിക്കരാഗ്വ (51%). മെക്സിക്കോയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിലും 50% വനിതാ പ്രതിനിധികള്‍ ഉണ്ട്.

Related News