Loading ...

Home International

അഫ്​ഗാ​ന്‍, മ്യാന്‍മര്‍ പ്രതിനിധികളില്ലാതെ യു.എന്‍ സമ്മേളനം

യുനൈറ്റഡ്​ നാഷന്‍സ്​: യു.എന്‍ പൊതുസഭയുടെ 76ാം സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ അഫ്​ഗാനിസ്​താ​െന്‍റയും മ്യാന്മറി​െന്‍റയും പ്രതിനിധികളില്ല. അഫ്​ഗാ​െന്‍റ പ്രതിനിധിയായി സഭയില്‍ സംസാരിക്കാന്‍ ഗുലാം എം ഐസകായുടെ പേരുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ അംഗീകരിക്കില്ലെന്നും സമ്മേളനത്തില്‍ സംസാരിക്കാന്‍ തങ്ങളുടെ പ്രതിനിധി സുഹൈല്‍ ഷഹീനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ കഴിഞ്ഞാഴ്​ച താലിബാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അ​േന്‍റാണിയോ ഗു​ട്ടെറസിന്​ കത്തയച്ചിരുന്നു.

അതുപോലെ യു.എന്‍ പട്ടികയിലുള്ള മുന്‍ നയതന്ത്രപ്രതിനിധി ക്യോ മോ തുന്നിനെ പ​ങ്കെടുപ്പിക്കാന്‍ മ്യാന്മര്‍ സൈനിക ഭരണകൂടവും അനുവദിച്ചില്ല. ഓങ്​ തുറേയിന്‍ ആണ്​ സൈനിക ഭരണകൂടം പുതിയ യു.എന്‍ അംബാസഡറായി നിയമിച്ചത്​.

Related News