Loading ...

Home International

സ്കൂളുകളില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി കെനിയ

വീട്ടില്‍നിന്ന് കുട്ടികള്‍ സ്കൂളിലേക്ക് ഇറങ്ങി, തിരികെയെത്തുന്നത് വരെ കോവിഡ് പ്രതിരോധം ശക്തമാക്കിയാണ് കെനിയയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടും, ഒരു വര്‍ഷത്തിലേറെയായി സുരക്ഷിതമായി ക്ലാസുകള്‍ നടക്കുന്നുണ്ട് കെനിയയില്‍.

സ്കൂള്‍ ബസ്സില്‍ കയറുമ്ബോള്‍ തന്നെ കൈകള്‍ അണുവിമുക്തമാക്കും. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമാണ് ബസില്‍ ഇരിക്കുന്നത്. സ്കൂള്‍ കവാടത്തിലും, ക്ലാസ്സ് റൂമിലുമെല്ലാം കൈ കഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നെയ്റോബി ഇന്റര്‍നാഷണല്‍ സ്കൂളിലെ കാഴ്ചകളാണിത്, സ്കൂള്‍ അസംബ്ലിക്ക് ഏതെങ്കിലും ഒരു ക്ലാസിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. ബാക്കിയുള്ള കുട്ടികള്‍ അസംബ്ലിയുടെ തല്‍സമയ വീഡിയോ, ക്ലാസ് റൂമില്‍ ഇരുന്ന് കാണും. ക്ലാസ് റൂമിന് അകത്തും സാമൂഹിക അകലം പാലിച്ച്‌, കൃത്യമായ പ്രതിരോധനടപടികള്‍ ഉറപ്പാക്കുന്നു. പാഠ്യേതര വിഷയങ്ങള്‍ പരിശീലിക്കുമ്ബോഴും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അധ്യാപകരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.







Related News