Loading ...

Home International

അഫ്ഗാന്‍ വിഷയത്തിന് മുന്‍ഗണന; ജി20 രാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി ഇറ്റലിയില്‍

റോം:താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ച അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താ നൊരുങ്ങി ജി20 രാജ്യങ്ങള്‍. അഫ്ഗാന്‍ വിഷയം മാത്രം ചര്‍ച്ചചെയ്യാനായി പ്രത്യേക ഉച്ചകോടി നടക്കും. à´‡à´±àµà´±à´²à´¿à´¯à´¿à´²àµâ€ വരുന്ന മാസം ഉച്ചകോടി നടക്കുമെന്നാണ് സൂചന. ഇറ്റലിയുടെ വിദേശകാര്യമന്ത്രി ലൂജി à´¡à´¿ മരിയോവാണ് ജി20 സമ്മേളനത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്.'അഫ്ഗാന്‍ വിഷയം ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ട ഒന്നാണ്. ജി20 രാജ്യങ്ങളുടെ പ്രതിരോധ-വാണിജ്യ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് അഫ്ഗാന്‍ വിഷയം ചര്‍ച്ചചെയ്യുക. ഒപ്പം ഭീകരതയും അഭയാര്‍ത്ഥിവിഷയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഏറെ ഗൗരവും അര്‍ഹിക്കുന്നു. അടുത്തമാസം തന്നെ ജി20 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒരുമിച്ച്‌ ഇരിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.' ലൂജി à´¡à´¿ മരിയോ അറിയിച്ചു.ആഗോള ഭീകരതയും കൊറോണ മൂലമുണ്ടായ സാമ്ബത്തിക-ആരോഗ്യ പ്രതിസന്ധികളും നിര്‍ണ്ണായക ചര്‍ച്ചാ വിഷയമാകും. അഫ്ഗാനിലെ സ്ഥിതി അതീവ രൂക്ഷമാണ്. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഹനിക്കപ്പെട്ടിരി ക്കുന്നുവെന്നതും ജി20 രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്നും ലൂജി à´¡à´¿ മരിയ പറഞ്ഞു.ജി20 രാജ്യങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്നത് നിലവില്‍ ഇറ്റലിയാണ്. ആഗോള തലത്തിലെ പ്രതിസന്ധികളെ സംബന്ധിച്ച്‌ ഐക്യരാഷ്‌ട്ര സഭയുടെ 76-ാം സമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തന മാര്‍ഗ്ഗരേഖകളാണ് ജി20 പാലിക്കുന്നത്.

Related News