Loading ...

Home International

ചൈനയുടെ ഏത് ആക്രമണവും നേരിടും; ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിച്ച്‌ തായ്‌വാന്‍

തായ്‌പേയ്: കമ്യൂണിസ്റ്റ് ചൈനയുടെ സൈനിക ഹുങ്കിനെ നേരിടാന്‍ അത്യാധുനിക മിസൈലുകള്‍ സ്വയം നിര്‍മ്മിച്ച്‌ തായ്‌വാന്‍. പിഎഫ്ജി-1112 മിംഗ് ചുവാന്‍ എന്ന പേരിലാണ് മിസൈല്‍ തായ്‌വാന്‍ സൈന്യത്തിന് കൈമാറിയത്.

2018 നവംബറില്‍ നിര്‍മ്മിക്കാനാരംഭിച്ച മിസൈലുകളാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായത്. തായ്‌വാന്റെ കൗസിയൂംഗ് സോയിംഗ് നാവിക സേനാ ആസ്ഥാനത്താണ് മിസൈലുകള്‍ വിന്യസിച്ചത്. തങ്ങളുടെ ദ്വീപുരാജ്യത്തെ ആക്രമിക്കാനുള്ള ശക്തമായ സംവിധാനമാണ് ബീജിംഗ് ഒരുക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനകം ഇരുപതിലേറെ വിമാനങ്ങളാണ് തായ് വാന്റെ വ്യോമപാതയില്‍ അതിക്രമിച്ചുകയറിയത്. പരമാധികാരം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് മികച്ച ആയുധം കൂടിയേ തീരുവെന്നും പ്രതിരോധ മന്ത്രി ചീ കുവോ ചെംഗ് വ്യക്തമാക്കി.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് 70,000 കോടിക്കുമേലെ തുകയാണ് പ്രതിരോധത്തിനായി തായ് വാന്‍ നീക്കിവച്ചിരിക്കുന്നത്. പുതിയ മിസൈലുകള്‍ തയ്യാറാക്കുക എന്നതാണ് പ്രഥമ പരിഗണനയായി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ വിവിരസാങ്കേതിക മേഖലയേയും റഡാര്‍ സംവിധാനത്തേയും ചൈന ആദ്യം ലക്ഷ്യമിടും എന്നതിനാലാണ് മിസൈലുകള്‍ വിന്യസിക്കുന്നതെന്നും തായ് വാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. നിലവില്‍ സജ്ജമാക്കി യിരിക്കുന്ന മിസൈലുകളുടെ ദൂരപരിധി എത്രയെന്ന് തായ് വാന്‍ വെളിപ്പെടുത്തിയിട്ടില്ല.

Related News