Loading ...

Home International

ടെ​ഡ്രോ​സ് ഡ​ബ്ല്യു​എ​ച്ച്‌ഒ ത​ല​വ​നാ​യി തു​ട​ര​ണം; പി​ന്തു​ണ​ച്ച്‌ ജ​ര്‍​മ​നി​യും ഫ്രാ​ന്‍​സും

ജ​നീ​വ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സ്ഥാ​ന​ത്തേ​ക്ക് എ​ത്യോ​പ്യ​ക്കാ​ര​നാ​യ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് വീ​ണ്ടും നി​യ​മി​ക്കു​ന്ന​തി​നു ജ​ര്‍​മ​നി​യും ഫ്രാ​ന്‍​സും നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും പി​ന്തു​ണ ന​ല്കു​മെ​ന്ന് ഈ ​രാ​ജ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. വ​രു​ന്ന മേ​യി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ട​നാ വാ​ര്‍​ഷി​ക യോ​ഗ​ത്തി​ലാ​യി​രി​ക്കും അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കു​ള്ള മേ​ധാ​വി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​യാ​ളെ സ്വ​ന്തം രാ​ജ്യ​മാ​ണു സാ​ധാ​ര​ണ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​റു​ള്ള​ത്. ഇ​താ​ദ്യ​മാ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് ഒ​രാ​ളെ മ​റ്റൊ​രു രാ​ജ്യം നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന​ത്. എ​ത്യോ​പ്യ​ന്‍ സ​ര്‍​ക്കാ​രും ടി​ഗ്രെ​യ് വി​മ​ത​രും ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​ബി​യ് അ​ഹ​മ്മ​ദി​നെ ടെ​ഡ്രോ​സ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. 2017ല്‍ ​മു​ത​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സ്ഥാ​നം വ​ഹി​ക്കു​ക​യാ​ണ് ടെ​ഡ്രോ​സ്. കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യ്ക്കെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്താ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ടെ​ഡ്രോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

Related News