Loading ...

Home International

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ തള്ളി

മോസ്‌കോ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ തള്ളി . ട്രംപിനെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാണ്ഇത്തരം ആരോപണങ്ങള്‍. അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിന് ആഘാതമേല്‍പ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പുടിന്‍ വാര്‍ഷിക പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. ഭരണകക്ഷിയായ തന്നെ വിശ്വസിക്കുകയും രാജ്യത്തിന്റെ വികസനത്തില്‍ താല്‍പര്യം പുലര്‍ത്തുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ വ്യക്തമാക്കി.യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് പുടിന്‍ കഴിഞ്ഞ തവണ വിജയിച്ചത്.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ആരോപണം നിഷേധിച്ച് പുടിന്‍ തന്നെ രംഗത്തെത്തിയത്.ഉത്തര കൊറിയയില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രത്യാഘാതമുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. കൊറിയന്‍ ഉപദ്വീപിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വാഷിങ്ടണുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും പുടിന്‍ അറിയിച്ചു.

Related News