Loading ...

Home International

റഷ്യ തൂത്തുവാരി പുടിന്‍ കക്ഷി; വ്യാപക തിരിമറിയെന്ന്​ പ്രതിപക്ഷം

മോ​സ്​​കോ: വ്യാ​പ​ക തി​രി​മ​റി ആ​രോ​പി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീ​ണ്ടും അ​ധി​കാ​ര​മു​റ​പ്പി​ച്ച്‌​ പു​ടി​ന്‍ ന​യി​ക്കു​ന്ന 'യു​നൈ​റ്റ​ഡ്​ റ​ഷ്യ' പാ​ര്‍​ട്ടി. നേ​താ​ക്ക​ളെ കൂ​ട്ട​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ളു​മാ​യി പ്ര​തി​പ​ക്ഷ​ത്തെ നി​ശ്ശ​ബ്​​ദ​മാ​ക്കി ​തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ട്ട പു​ടി​​ന്‍ പാ​ര്‍​ല​മെന്‍റിന്റെ അ​ധോ​സ​ഭ​യാ​യ ഡ്യൂ​മ​യി​ല്‍ 450 സീ​റ്റു​ക​ളി​ല്‍ 315ഉം ​സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ 334 സീ​റ്റു​ക​ളാ​യി​രു​ന്ന​ത്​ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ള്‍​പ്പെ​ടെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്നും പു​ടി​ന്​ സ​മ​ഗ്രാ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ്​ ഫ​ലം. തെ​​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ യു​നൈ​റ്റ​ഡ്​ റ​ഷ്യ പി​റ​കി​ലാ​കു​മെ​ന്ന്​ സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രുന്നെ​ങ്കി​ലും എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളും നി​ഷ്​​പ്ര​ഭ​മാ​ക്കി​യാ​ണ്​ വ​ന്‍ വി​ജ​യം.

2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മാ​ന തി​രി​മ​റി ആ​രോ​പ​ണ​മു​യ​ര്‍​ത്തി​യ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി നാ​വ​ല്‍​നി പി​ന്നീ​ട്​ അ​റ​സ്​​റ്റി​ലാ​യി.യു​നൈ​റ്റ​ഡ്​ റ​ഷ്യ​ക്ക്​ ക​ഴി​ഞ്ഞ ത​വ​ണ 54 ശ​ത​മാ​നം വോ​ട്ടു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​തേ സ​മ​യം, തി​രി​ച്ചു​വ​ര​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ക​മ്യൂ​ണി​സ്​​റ്റു​ക​ള്‍​ 13.3 ശ​ത​മാ​നം വോ​ട്ടു​നേ​ടി. ഓ​ണ്‍​ലൈ​ന്‍ വോ​ട്ടി​ങ്​, തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​തി​യ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍, മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ ​വോട്ടെടു​പ്പ്​ നീ​ട്ട​ല്‍ തു​ട​ങ്ങി തി​രി​മ​റി​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പ​ല​തു ന​ട​പ്പാ​ക്കി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ തെ​​ര​ഞ്ഞെ​ടു​പ്പ്.68കാ​ര​നാ​യ പു​ടി​ന്‍​ റ​ഷ്യ​യി​ല്‍ മ​റ്റു നേ​താ​ക്ക​ളെ​ക്കാ​ള്‍ ജ​ന​പ്രീ​തി​യി​ല്‍ മു​ന്നി​ലാ​ണ്.


Related News