Loading ...

Home International

യൂറോപ്യൻ യൂണിയൻ മാതൃകയിൽ ലാറ്റിൻ അമേരിക്ക–കരീബിയൻ യൂണിയന് നീക്കം

മെക്സിക്കോ സിറ്റി ∙ യൂറോപ്യൻ യൂണിയൻ പോലെ ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്കായി പൊതുസംവിധാനം രൂപകരിക്കണമെന്ന നിർദേശവുമായി മെക്സിക്കോ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി. കമ്യൂണിറ്റി ഓഫ് ലാറ്റിൻ  അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്സ് (സിഇഎൽഎസി) സമ്മേളനത്തിൽ മെക്സിക്കോ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ അടക്കം 12ൽപരം രാഷ്ട്രത്തലവന്മാരാണ് നിർദേശം മുന്നോട്ടുവച്ചത്. യുഎസ് അനുകൂല നിലപാടാണ് നിലവിലെ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന് (ഒഎഎസ്) ഉള്ളതെന്നും ക്യൂബ അടക്കമുള്ള രാജ്യങ്ങളെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Related News