Loading ...

Home International

പരിശീലന പറക്കലിനിടെ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു; അഞ്ച് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക് : പരിശീലന പറക്കലിനിടെ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു. ടെക്‌സസിലെ ലേക്ക് വര്‍ത്തില്‍ രാവിലെയോടെയായിരുന്നു സംഭവം.സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പേര്‍ സുരക്ഷിതരായി താഴെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്ന് ആറോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.

Related News