Loading ...

Home International

ജനറല്‍ ഷെര്‍മാന്‍; ലോകത്തിലെ ഏറ്റവും വലിപ്പമുള്ള മരം കാട്ടുതീ ഭീഷണിയില്‍

വാഷിംഗ്ടണ്‍: കോളനി ഫയര്‍ എന്നും പാരഡൈസ് എന്നും അറിയപ്പെടുന്ന രണ്ട് കാട്ടുതീ കാലിഫോര്‍ണിയയിലെ സെക്കോയ ദേശീയ ഉദ്യാനം എരിച്ചുക്കൊണ്ടിരിക്കുകയാണ്. സിയറ നെവാഡയിലുള്ള ഈ ഉദ്യാനത്തിലാണ് ജനറല്‍ ഷെര്‍മാന്‍ എന്ന ലോകത്തിലെ ഏറ്റവും വലുപ്പമേറിയ മരം കാണപ്പെടുന്നത്. കത്തിപ്പടരുന്ന കാട്ടുതീയില്‍ നിന്നും ഈ വൃക്ഷത്തെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാ സേന. ഉദ്യാനത്തില്‍ പടര്‍ന്നു പിടിക്കുന്ന തീയില്‍ ഇതുവരെ 1,71,000 ഏക്കര്‍ വന പ്രദേശമാണ് അഗ്നിക്കിരയായത്. ആയിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന ജയന്റ് സെക്കോയ ഇനത്തില്‍പ്പെട്ട മരങ്ങളെ സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഉയരത്തിന്റെ കാര്യത്തില്‍ ഇറ്റലിയിലുള്ള പിസ ഗോപുരത്തിനെ കടത്തിവെട്ടിയ വൃക്ഷമാണ് ജനറല്‍ ഷെര്‍മാന്‍. 275 അടി ഉയരവും, 36 അടി വ്യാസവുമാണ് വൃക്ഷത്തിനുള്ളത്. ജയന്റ് സെക്കോയ വര്‍ഗ്ഗത്തില്‍പ്പെട്ട മരമാണിത്. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ഒറ്റത്തടി വൃക്ഷമാണ് ജനറല്‍ ഷെര്‍മാന്‍. മരത്തിനെ സംരക്ഷിക്കുന്നതിനായി അഗ്നി പ്രതിരോധ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വൃക്ഷത്തെ പൊതിഞ്ഞിരിക്കുകയാണ്.

Related News