Loading ...

Home International

കരാര്‍ ലംഘനം; അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ച്‌ ഫ്രാന്‍സ്

പാരിസ്: അമേരിക്കന്‍ – ഓസ്‌ട്രേലിയന്‍ സ്ഥാനപതികളെ തിരിച്ചു വിളിച്ച്‌ ഫ്രാന്‍സ് .ബ്രിട്ടന്‍, യുഎസ് എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന്റെ പ്രതിഷേധ നടപടി . പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ വ്യക്തമാക്കി . ബ്രിട്ടന്‍, ഓസ്‌ട്രേലിയ, യുഎസ് എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് സെപ്റ്റംബര്‍ 15ന് നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു . 2016 ല്‍ ഓസ്‌ട്രേലിയയുമായി ഒപ്പ് വെച്ച 90 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാര്‍ പിന്‍വലിച്ചതാണ് ഫ്രാന്‍സിനെ പ്രകോപിപ്പിച്ചത്. അമേരിക്ക, ബ്രിട്ടന്‍ എന്നീ രജ്യങ്ങളില്‍ നിന്ന് ആണവ ശേഷിയുള്ള അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാര്‍ പിന്‍വലിച്ചത് നിരാശാജനകമാണെന്ന് ഫ്രാന്‍സ് ആരോപിക്കുന്നു.

Related News