Loading ...

Home International

ഷാര്‍ജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിര്‍ഹം വളര്‍ച്ചാ വായ്പ പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഷാര്‍ജ പരിസ്ഥിതി ആസ്ഥാനത്തിന് 156.81 ദശലക്ഷം ദിര്‍ഹം വളര്‍ച്ചാ വായ്പ പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യു.എ.ഇ.യിലെ പ്രമുഖ പരിസ്ഥിതി മാനേജ്‌മെന്റുകളിലൊന്നായ ബീഹായുടെ പുതിയ ഷാര്‍ജ ആസ്ഥാനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ എക്‌സ്‌പോര്‍ട്ട് ഫിനാന്‍സില്‍ നിന്നാണ് വായ്പ പ്രഖ്യാപിച്ചത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം. സാഹ ഹദീദ് ആര്‍ക്കിടെക്റ്റുകളുടെ സ്ഥാപകനായ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സാഹ ഹദീദ് രൂപകല്‍പ്പന ചെയ്ത പുതിയ കെട്ടിടം പൂര്‍ണ്ണമായും സൗരോര്‍ജ്ജ പാനലുകളില്‍ നിന്നും മാലിന്യത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.

Related News