Loading ...

Home International

ചൈനയില്‍ ഭൂചലനം;റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി, രണ്ട് മരണം

ബെയ്ജിങ്: ചൈനയിലെ സേച്ച്‌വാന്‍ പ്രവിശ്യയിലുണ്ടായ ഭൂചനലത്തിന്‍ രണ്ട് മരണം സ്ഥിരീകരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്ബം ലൂക്‌സിയാനിലെ ലൂഴോ പ്രദേശത്താണ് ഉണ്ടായത്. പ്രദേശത്ത് ദുരന്ത നിവാരണ സേന അധികൃതരുടെ നേതൃത്വത്തില്‍ 4000ത്തോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രക്ഷാദൗത്യം ആരംഭിച്ചു. 200ലധികം വീടുകള്‍ ഭൂചനലത്തില്‍ തകര്‍ന്നിട്ടുണ്ട്. ആറായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതല്ലെന്ന് ഭരണകൂടം അറിയിച്ചു. ലൂക്‌സിയാനിലെ ഫുജി ടൗണ്‍ഷിപ്പിലാണ് ആളപായം റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ 4.33ഓടെയായിരുന്നു ഭൂചലനം. പത്ത് കിലോമീറ്റര്‍ ആഴത്തില്‍ വടക്കന്‍ അക്ഷാംശം 29.2 ഡിഗ്രിയിലും കിഴക്കന്‍ രേഖാംശം 105.34 ഡിഗ്രിയിലുമായാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഇതേ പ്രദേശത്ത് 2008ലുണ്ടായ ഭൂകമ്ബത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്.

Related News