Loading ...

Home International

അഫ്​ഗാനിലെ ഇടക്കാല സര്‍ക്കാര്‍: താലിബാനില്‍ ഭിന്നതയെന്ന്​ റിപ്പോര്‍ട്ട്​

കാബൂള്‍: അഫ്​ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്​കരിച്ചതിനു പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതായി ബി.ബി.സി റിപ്പോര്‍ട്ട്​. മുതിര്‍ന്ന താലിബാന്‍ അംഗത്തെ ഉദ്ധരിച്ചാണ്​ ബി.ബി.സിയുടെ റിപ്പോര്‍ട്ട്​.

എതിര്‍ചേരികളില്‍പെട്ടവര്‍ തമ്മില്‍ പ്രസിഡന്‍റി​െന്‍റ കൊട്ടാരത്തില്‍ കലഹമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്​ഗാനില്‍ യു.എസിന്​​ മേല്‍ വിജയം നേടിയതി​െന്‍റ അവകാശവാദത്തിന്‍റെ പേരിലും പുതിയ മന്ത്രിസഭയില്‍ അധികാരം പങ്കുവെക്കുന്നതിനെ ചൊല്ലിയുമാണ്​ ഭിന്നത ഉടലെടുത്തത്​. താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്​ദുല്‍ ഗനി ബറാദറും ഹഖാനി ശൃംഖലയിലെ ഖലീലുര്‍ റഹ്​മാന്‍ ഹഖാനിയും തമ്മിലാണ്​ പ്രധാന ഭിന്നതയെന്നും ഇരുവിഭാഗം നേതാക്കളുടെയും അണികള്‍ തമ്മില്‍ വാക്കേറ്റം നടന്നുവെന്നും താലിബാന്‍ സംഘടനാംഗം ബി.ബി.സിയോടു പറഞ്ഞു.

കഴിഞ്ഞയാഴ്​ച ഇരുവിഭാഗവും തമ്മിലുണ്ടായ അസ്വാരസ്യം ഖത്തറിലെ മുതിര്‍ന്ന താലിബാന്‍ അംഗവും സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇടക്കാല സര്‍ക്കാര്‍ രൂപവത്​കരണത്തില്‍ ഉപപ്രധാനമന്ത്രി സ്​ഥാനത്തുള്ള മുല്ല ബറാദറിന്​​​ അതൃപ്​തിയുണ്ട​േത്ര. തന്നെ പോലുള്ളവരുടെ നയതന്ത്രത്തി​െന്‍റ ഫലമായാണ്​ യു.എസിനെ അഫ്​ഗാന്‍ മണ്ണില്‍ നിന്ന്​ തുരത്തി അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്നാണ്​ ബറാദര്‍ വിശ്വസിക്കുന്നത്​. എന്നാല്‍ സായുധപോരാട്ടത്തിലൂടെയാണ്​ അത്​ സാധിച്ചതെന്നാണ്​ താലിബാനിലെ മറുപക്ഷത്തി​െന്‍റ വാദം​. യു.എസ്​ പ്രസിഡന്‍റുമായി ആദ്യമായി നേരിട്ട്​ ബന്ധംപുലര്‍ത്തിയ താലിബാന്‍ നേതാവ്​ താനാണെന്നും ബറാദര്‍ അവകാശവാദം മുഴക്കിയതായും റിപ്പോര്‍ട്ടിലുണ്ട്​.

യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപും ബറാദറും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ്​ യു.എസ്​ സൈന്യത്തി​െന്‍റ പിന്മാറ്റത്തിന്​ നിദാനമായ ഖത്തര്‍ ഉടമ്ബടിയിലേക്ക്​ നയിച്ചത്​. യു.എസ്​ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹഖാന ി ഗ്രൂപ്പി​െന്‍റ നേതാവ്​ സിറാജുദ്ദീന്‍ ഹഖാനിയാണ്​ ഇടക്കാല താലിബാന്‍ സര്‍ക്കാറിലെ ആഭ്യന്തരമന്ത്രി.

കലഹത്തിനു പിന്നാലെ ബറാദര്‍ കാബൂളില്‍ നിന്ന്​ കാന്തഹാറിലെത്തി. ഒരാഴ്​ചയായി താലിബാ​െന്‍റ ജനകീയ മുഖമായ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന്​ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്​തിരുന്നു. ഇതു തള്ളി കഴിഞ്ഞദിവസം ബറാദിറിെന്‍റ ശബ്​ദരേഖ പുറത്തുവന്നിരുന്നു.

Related News