Loading ...

Home International

കോവിഡ് വാക്സിന്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

ലണ്ടന്‍: കോവിഡ് 19 വാക്സിന്‍ സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച്‌ പഠനം നടത്തണമെന്നും വിദഗ്ധര്‍. മെഡിക്കല്‍ രംഗത്ത് ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ എഡിറ്റോറിയലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ലണ്ടന്‍ ഇംപീരിയില്‍ കോളജിലെ റീപ്രൊഡക്ടീവ് സ്പെഷ്യലിസ്റ്റായ വിക്ടോറിയയുടെ പേരിലാണ് ലേഖനം. ആര്‍ത്തവമോ പെട്ടെന്നുള്ള രക്തസ്രാവമോ കോവിഡ് വാക്സിന്‍ പാര്‍ശ്വഫലമായി എവിടെയും പറയുന്നില്ല. എന്നാല്‍ യു.കെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി ഇത്തരത്തിലുള്ള 30,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയപ്പെടുന്നു. എന്നാല്‍ കോവിഡ് വാക്സിന്‍ പ്രത്യുല്‍പാദ ശേഷിയെ ഒരു തരത്തിലും ബാധിക്കുന്നതായി പഠനങ്ങളില്‍ പറയുന്നില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ് എന്നും എഡിറ്റോറിയലില്‍ പറയുന്നു.വാക്സിന്‍ പോലുള്ള മെഡിക്കല്‍ കടന്നുകയറ്റങ്ങള്‍ ആര്‍ത്തവചക്രത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ പഠനം നടത്തേണ്ടതാണ് എന്നാണ് വിക്ടോറിയ ഉയര്‍ത്തുന്ന മര്‍മപ്രധാനമായ കാര്യം. എന്നാല്‍ വാക്സിനേറ്റ് ചെയ്തവരിലും ചെയ്യാത്തവരിലും നടത്തുന്ന കൃത്യമായ പഠനത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ നിഗമനങ്ങളില്‍ എത്താവൂ എന്നും എഡിറ്റോറിയലില്‍ വിക്ടോറിയ അഭിപ്രായപ്പെടുന്നുണ്ട്.

Related News