Loading ...

Home International

ഒ​​​​രു​​​​ മാ​​​​സം നീ​​​​ണ്ട ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്തനത്തിലൂടെ ചൈ​​​​ന​​​​യിലെ കല്‍ക്കരിഖനിയില്‍ കുടുങ്ങിയ 19 പേരുടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി

ഷി​​​​നിം​​​​ഗ്: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ചൈ​​​​ന​​​​യി​​​​ല്‍ ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ 19 പേ​​​​ര്‍ മ​​​​രിച്ചു. സംഭവം നടന്നത് ചിം​​​​ഗാ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഹെ​​​​ബേ​​​​യി​​​​ല്‍ ആണെന്ന് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.ഓ​​​​ഗ​​​​സ്റ്റ് 14ന് ഉണ്ടായ ക​​​​ന​​​​ത്ത​​​​ മഴയില്‍ ​​​​ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ല്‍ വെ​​​​ള്ളം ക​​​​യ​​​​റിയിരുന്നു.ഈ സമയം അവിടെ ഉണ്ടായിരുന്ന 21 ജോ​​​​ലി​​​​ക്കാരില്‍ രണ്ടു പേരെ മാത്രമാണ് പി​​​​റ്റേ​​​​ന്ന് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ക്ക് പുറത്തെത്തിക്കാനായത്.എങ്കിലും ഇവരില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഒ​​​​രു​​​​ മാ​​​​സം നീ​​​​ണ്ട ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ത്തി​​​​ലാണ് ബാ​​​​ക്കി 19 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

Related News