Loading ...

Home International

പെറുവിലെ കമ്യൂണിസ്​റ്റ്​ കലാപ നേതാവ്​ നിര്യാതനായി

ലിമ: 'കമ്യൂണിസത്തി​‍െന്‍റ നാലാം വാളെ'ന്ന്​ സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ്​ പാത്ത്​' ഗറില്ല കലാപ നേതാവ്​ അബിമായേല്‍ ഗുസ്​മന്‍ (86) അന്തരിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരില്‍ 1992ല്‍ പിടിയിലായ ഗുസ്​മന്‍ തടവ്​ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലില്‍നിന്ന്​ അസുഖത്തെ തുടര്‍ന്ന്​ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചാണ്​ മരണമെന്ന്​ പെറു നീതി വകുപ്പ്​ മന്ത്രി അനബല്‍ ടോറസ്​ പറഞ്ഞു.
തത്ത്വചിന്ത പ്രഫസറായിരുന്ന ഗുസ്​മന്‍ 1980ലാണ്​ സര്‍ക്കാറിനെതിരെ കലാപത്തിനിറങ്ങുന്നത്​. ഇയാളുടെ അനുയായികള്‍ നടത്തിയ ഒ​ട്ടേറെ കാര്‍ബോംബ്​, കൊലപാതകങ്ങള്‍ വഴി ആയിരങ്ങള്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​. വര്‍ഗരഹിത ലോകത്തി​‍െന്‍റ മിശിഹയായി അറിയപ്പെടുന്ന ഗുസ്​മന്‍, കാള്‍ മാക്​സ്​, ലെനിന്‍, മാവോ എന്നിവര്‍ക്ക്​ ശേഷം കമ്യൂണിസത്തി​‍െന്‍റ നാലാം വാളാണ്​ താനെന്നാണ്​ വിശേഷിപ്പിച്ചിരുന്നത്​. 12 വര്‍ഷത്തെ സൈനിക ഭരണത്തിന്​ ശേഷം ആദ്യമായി പെറുവില്‍ ജനാധിപത്യ രീതിയില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച 1980 മേയിലാണ്​ ഗുസ്​മന്‍ സായുധ സമര പ്രഖ്യാപനം നടത്തിയത്​.

Related News