Loading ...

Home International

ജപ്പാന്‍ തീരത്ത്​ ചൈനീസ്​ അന്തര്‍വാഹിനി; മേഖലയില്‍ പിരിമുറുക്കം

ടോക്യോ: തെക്കന്‍ ദ്വീപുകള്‍ക്ക്​ സമീപം ചൈനയുടെതെന്നു കരുതുന്ന അന്തര്‍വാഹിനി കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. ഇതോടെ പസഫിക്​ മേഖലയി​ല്‍ സംഘര്‍ഷം മുറുകി.ജപ്പാനിലെ കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ്​ അന്തര്‍വാഹിനി കണ്ടെത്തിയത്​. ഇതിനടുത്തായി ചൈനീസ്​ ഡിസ്​ട്രോയറുമുണ്ടായിരുന്നു.തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക്​ ചൈന കടന്നുകയറുന്നതായി ജപ്പാന്‍ നേരത്തേ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്‌​ കൂടുതല്‍ അ​േന്വഷണത്തിന്​ ജപ്പാന്‍ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.

Related News