Loading ...

Home International

താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി കാ​ബൂ​ളി​ല്‍ സ്ത്രീ​ക​ളു​ടെ പ്ര​ക​ട​നം

കാ​ബൂ​ള്‍: താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി കാ​ബൂ​ളി​ല്‍ നൂ​റി​ല​ധി​കം വ​രു​ന്ന സ്ത്രീ​ക​ളു​ടെ പ്ര​ക​ട​നം. മു​ഖ​വും ശ​രീ​ര​വും പൂ​ര്‍​ണ​മാ​യി മ​റ​ച്ച്‌ പ​ര്‍​ദ​യ​ണി​ഞ്ഞാ​ണ് സ്ത്രീ​ക​ള്‍ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.

റൈ​ഫി​ളു​ക​ളും മെ​ഷീ​ന്‍​ഗ​ണ്ണു​ക​ളും വ​ഹി​ച്ചു​കൊ​ണ്ട് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ സ്ത്രീ​ക​ളു​ടെ റാ​ലി​യെ അ​നു​ഗ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​ലി​ബാ​ന്‍ വ​ന്ന​ശേ​ഷം ഞ​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​യെ​ന്ന ബാ​ന​റു​ക​ളും സ്ത്രീ​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഫ്ഗാ​നി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം താ​ലി​ബാ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ താ​ലി​ബാ​ന്‍ നി​ഷേ​ധി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ങ്ങ​ള്‍.


Related News