Loading ...

Home International

ലോകം കൊറോണയുടെ പിടിയിലമരുന്നു: കുതിച്ചുയര്‍ന്ന് മരണ നിരക്കുകള്‍

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരി ലോകത്ത് സ്ഥിരീകരിച്ച്‌ രണ്ട് കൊല്ലത്തിലേറെയായിട്ടും നാശം വിതയ്‌ക്കുന്നതിന് കുറവില്ലെന്ന് കണക്കുകള്‍. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തൊമ്ബത് ലക്ഷം പിന്നിട്ടുരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,619829 ആയി ഉയര്‍ന്നു.
നിലവില്‍ 18,792,244 പേരാണ് ലോകത്താകമാനം ചികിത്സയിലുള്ളത്.അമേരിക്കയിലാണ് കൊറോണ രോഗികള്‍ കൂടുതലുള്ളത്. 41,561,156 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചതും യുഎസിലാണ്. ഇതുവരെ 67,4,547 പേരാണ് മരണമടഞ്ഞത്.ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 264 പേരാണ്‌കൊറോണ ബാധിച്ച്‌ മരണമടഞ്ഞത്. ഇതോടെ ആകെ മരണം 442,046 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് 33,163,004 രോഗബാധിതരാണ് ഉള്ളത്.
അതേ സമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധ സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. 26,200 പേര്‍ക്കാണ് കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

Related News