Loading ...

Home International

ലോകത്തെ ഏറ്റവും മികച്ച 37 നഗരങ്ങള്‍ ഒന്നാം സ്ഥാനം നേടി സാന്‍ഫ്രാന്‍സിസ്‌കോ

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ഏറ്റവും മികച്ച 37 നഗരങ്ങളുടെ പട്ടിക പുറത്ത്. ടൈം ഔട്ട് റാങ്ക് ചെയ്ത പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് സാന്‍ഫ്രാന്‍സിസ്‌കോയാണ്. ആംസ്റ്റര്‍ഡാമാണ് രണ്ടാം സ്ഥാനത്ത്. പുരോഗമനവും സ്വീകാര്യതയും സുസ്ഥിരതയും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ സൂചിക തയ്യാറാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. കോപ്പന്‍ ഹേഗന്‍ നാലാം സ്ഥാനത്തും ന്യൂയോര്‍ക്ക് അഞ്ചാം സ്ഥാനത്തുമാണുള്ളത്. മോണ്‍ട്രിയാല്‍ ആറാം സ്ഥാനത്തും പ്രാഗ് ഏഴാം സ്ഥാനത്തും ടെല്‍ അവീവ് എട്ടാം സ്ഥാനത്തും പോര്‍ട്ടോ ഒന്‍പതാം സ്ഥാനത്തും ഇടം നേടി. പട്ടികയില്‍ ലണ്ടന് പതിമൂന്നാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

Related News